About Us

കെസിബിസി ഐക്യ-ജാഗ്രത കമ്മീഷൻ
(KCBC Commission for Social Harmony and Vigilance)

കേരളകത്തോലിക്കാ മെത്രാൻ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന സാമൂഹിക ഐക്യത്തിനും ജാഗ്രതയ്ക്കും വേണ്ടിയുളള കമ്മീഷന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത് കൊച്ചിയിലെ പാലാരിവട്ടത്തുളള പി.ഒ.സി യിലാണ്. സാമൂഹിക ഐക്യവും ജാഗ്രതയും ആവശ്യമായ വിഷയങ്ങളിൽ നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയും ആവശ്യമായ അവബോധവും വ്യക്തതയും പൊതുസമൂഹത്തിനും സഭാസമൂഹത്തിനും നൽകുകയാണ് കമ്മീഷന്റെ പ്രധാന ലക്‌ഷ്യം. വ്യത്യസ്ത വിഷയങ്ങളിലുള്ള നയരൂപീകരണങ്ങൾക്കായി കേരളകത്തോലിക്കാ സഭാ നേതൃത്വത്തെ സഹായിക്കുക എന്നുള്ളതും കമ്മീഷന്റെ പ്രവർത്തന ദൗത്യങ്ങളിൽ പെടുന്നതാണ്.

  • ചെയർമാൻ: റൈറ്റ് റവ. ഡോ. ജോസഫ് കരിയിൽ.
  • സെക്രട്ടറി: റവ. ഡോ. മൈക്കിൾ പുളിക്കൽ സി.എം.ഐ.
  • വൈസ് ചെയർമാൻമാർ: ബിഷപ്പ് യൂഹാനോൻ മാർ തിയോഡോഷ്യസ്, ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ

  • ക്രിസ്തുവിൻറെ പ്രബോധനങ്ങളെ അടിസ്ഥാനപ്പെടുത്തി കേരളത്തിൽ സാമൂഹിക ഐക്യവും സമാധാനവും പുലർത്തുക.

  • ഓരോ മനുഷ്യൻറെയും അനന്യതയെ ഉയർത്തിപ്പിടിച്ചുകൊണ്ടും സാർവ്വത്രികസാഹോദര്യം വളർത്തിക്കൊണ്ടും.
  • സാമൂഹിക ഐക്യത്തെ വളർത്തുന്ന ചിന്തകളെയും പ്രവർത്തികളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട്.
  • സാമൂഹിക ഐക്യത്തെ ഭീഷണിപ്പെടുത്തുന്ന ശക്തികളുടെ ഉത്പത്തിയും പ്രവർത്തനവും തടഞ്ഞുകൊണ്ട്.
  • സാമൂഹികമായ അനൈക്യകാരണങ്ങളുണ്ടായാൽ അവിടങ്ങളിൽ സമാധാന സ്ഥാപനപ്രക്രിയ തുടങ്ങിക്കൊണ്ട്.
  • കത്തോലിക്ക സഭയുടെ നിലപാടുകളെയും ഉയർത്തിപ്പിടിച്ചുകൊണ്ട്.
  • സഭയുടെ ഭാഗമായ സ്ഥാപനങ്ങൾക്കും സംവിധാനങ്ങൾക്കും എതിരായ നീക്കങ്ങളെ ചെറുത്തുകൊണ്ട്.

  • സമൂഹത്തിൽ ഐക്യവും സമാധാനവും വളർത്തുവാൻ, കത്തോലിക്ക സഭയുടെ പ്രബോധനങ്ങൾക്കൊത്തവിധം പ്രതികരിച്ചുകൊണ്ടും, സ്ഥാപനങ്ങളെയും ഇടപെടലുകളെയും ശക്തിപ്പെടുത്തി കൊണ്ടും, അതിനെതിരായ പ്രവണതകളെയും, ശക്തികളെയും, പ്രവർത്തനശൈലികളെയും സംബന്ധിച്ച് എപ്പോഴും ജാഗ്രത പുലർത്തിക്കൊണ്ടും.
  • സമൂഹത്തിൽ അനൈക്യവും ശിഥിലീകരണവും സൃഷ്ടിക്കുന്ന പ്രവണതകളെയും സംഭവങ്ങളെയും ശക്തികളെയും പ്രവർത്തനശൈലികളെയും കുറിച്ച് നിതാന്ത ജാഗ്രത പുലർത്തിക്കൊണ്ട്.
  • സാമൂഹിക ഐക്യവും സമാധാനവും വളർത്തുന്ന, ഭാവാത്മകമായ പ്രവണതകളെയും സംഭവങ്ങളെയും ശക്തികളെയും പ്രവർത്തനശൈലികളെയും അവസരങ്ങളെയും രേഖപ്പെടുത്തിക്കൊണ്ട്.
  • സാമൂഹിക അനൈക്യത്തിൻറെ എല്ലാ പ്രവണതകളെയും സംഭവങ്ങളെയും ശക്തികളെയും പ്രവർത്തനശൈലികളെയും കുറിച്ച് യഥാസമയം റിപ്പോർട്ട് ചെയ്ത്കൊണ്ടും ആവശ്യഘട്ടങ്ങളിൽ പ്രതികരിച്ചുകൊണ്ടും.
  • സമാനമനസ്കരുടെ സഹകരണവും സഹായവും സ്വീകരിച്ചുകൊണ്ട്.
  • വർഗ്ഗം, പണം, മതം, ലിംഗം, സാമൂഹികവും-സാമ്പത്തികവും-രാഷ്ട്രീയവും ആരോഗ്യപരവുമായ അവസ്ഥ എന്നിവ പരിഗണിക്കാതെ മഹത്വത്തോടും മാന്യതയോടും കൂടി ജീവിക്കുവാൻ വ്യക്തികളെ ശക്തിപ്പെടുത്തിക്കൊണ്ട്.
  • തീക്ഷ്ണതയുളള ആദർശവാദികളും സാമൂഹികഐക്യത്തെ വളർത്തുന്നവരും അതിനായി പ്രവർത്തിക്കുന്നവരും - ഈ കമ്മീഷൻറെ കണ്ണും കാതുമായി പ്രവർത്തിക്കാൻ കഴിയുന്നവരും ആയ ഒരു ജനസമൂഹത്തെ - വളർത്തിയെടുത്തുകൊണ്ട് .

  • കേരളകത്തോലിക്കാ മെത്രാൻസമിതിയുടെ കീഴിൽ ഐക്യ - ജാഗ്രതാ കമ്മീഷൻ പ്രവർത്തിച്ചുതുടങ്ങിയിട്ട് പതിനഞ്ച് വർഷങ്ങൾ പിന്നിടുന്നു. ഇതിനിടയിൽ ശക്തവും നിർണ്ണായകവുമായ നിരവധി ഇടപെടലുകൾ നടത്താനും ഒട്ടേറെ വിഷയങ്ങളിൽ സമൂഹത്തെ പ്രബുദ്ധരാക്കാനും കമ്മീഷന്റെ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.

  • മാർ ജോസഫ് പവ്വത്തിൽ
  • റൈറ്റ്. റവ. ഡോ. സ്റ്റാൻലി റോമൻ
  • മാർ തോമസ് ചക്യാത്ത്
  • ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ്

  • ഫാ. ജോണി കൊച്ചുപറമ്പിൽ എംഎസ്ടി
  • ഫാ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ
  • ഫാ. ജോസി പൊന്നാമ്പൽ
  • ഫാ. സാജു കൂത്തോടിപുത്തൻപുരയിൽ സിഎസ്ടി

  • റൈറ്റ് റവ. ഡോ. ഡാനിയൽ അച്ചാരുപ്പറമ്പിൽ
  • കർദിനാൾ ബസേലിയോസ് മാർ ക്ളീമിസ്
  • മാർ ജോസഫ് കല്ലറങ്ങാട്ട്
  • റൈറ്റ് റവ. ഡോ. വിൻസെന്റ് സാമുവൽ
  • മാർ തോമസ് ചക്യാത്ത്
  • ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ്
  • മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്