Views

ഭരണകൂടങ്ങളുടെ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ക്കെതിരെ  വിശ്വാസികള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം
  • 06 Oct
  • 2021

ഭരണകൂടങ്ങളുടെ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ക്കെതിരെ വിശ്വാസികള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം

ഡല്‍ഹി ലാഡോസറായി അന്ധേരിയ മോഡിലുളള സീറോമലബാര്‍ ദേവാലയം കഴിഞ്ഞ ജൂലൈ 12ന തകര്‍ത്തതിനെതിരെയുള്ള പ്രതിഷേധം വ്യാപകമായിരുന്നു. ഒപ്പം, ദൗര്‍ഭാഗ്യകരമായ ആ സംഭവത്തെ ന്യായീകരിച്ചുകൊണ്ടുള്ള വിശദീകരണങ്ങളും പ്രചരിക്കുകയുണ്ടായി. ഇത്തരം രണ്ട് ആശയ പ്രചാരണങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ കത്തോലിക്കാ സമൂഹത്തില്‍ തന്നെ പല രീതിയില്‍ നടക്കുന്നതായി കാണുന്നത് വളരെ ദുഃഖകരമാണ്. അത്തരം പ്രചാരണങ്ങളും വാഗ്വാദങ്ങളും പലപ്പോഴും സഭയുടെ ഐക്യത്തെ യും നിഷ്പക്ഷ നിലപാടുകളെയും ചോദ്യം ചെയ്യുന്നതായി കാണുന്നതും ആശങ്ക ജനിപ്പിക്കുന്നു. ലാഡോസറായി ലിറ്റില്‍ ഫ്ളവര്‍ ഇടവക ആ ഭൂമി പണംകൊടുത്ത് വാങ്ങിയതായിരുന്നില്ല എന്നത് വാസ്തവം തന്നെയാണെങ്കിലും അവിടെ ആരാധനയ്ക്കായി ഇടവക ജനം ഒത്തുകൂടിയിരുന്നത് എല്ലാവിധത്തിലും നിയമാനുസൃതമായിത്തന്നെയായിരുന്നു. 1982 മുതല്‍ ഫിലിപ്പോസ് ജോണ്‍ എന്ന വ്യക്തിക്ക് കൈവശാവകാശമുണ്ടായിരുന്ന പ്രസ്തുത സ്ഥലം, 2005ല്‍ ദൈവാലയത്തിനായി പൂര്‍ണ്ണ സന്തോഷത്തോടെ താന്‍ വിട്ടു നല്‍കുകയായിരുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നു. ഫാ. ജോസ് ചോലിക്കരയായിരുന്നു അന്നത്തെ ഇടവക വികാരി. തുടര്‍ന്ന് താല്‍ക്കാലികമായി ഒരു ദേവാലയം അവിടെ നിര്‍മ്മിച്ച് വിശുദ്ധ കുര്‍ബ്ബാനയര്‍പ്പണം ആരം ഭിച്ച് ഇതുവരെയും എല്ലാവിധ നികുതികളും ഇടവക അടച്ചിട്ടുണ്ട്. ഫിലിപ്പസ് ജോണ്‍ പറയുന്നതുപ്രകാരം, ഗ്രാമസഭയുടെ ഉടമസ്ഥതയിലായിരുന്ന ഭൂമി 1975ല്‍ പൗള്‍ട്രി ഫാമേഴ്സിന് വിട്ടു നല്‍കുകയും തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ പലര്‍ക്കായി കൈമാറ്റം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്. നാല്‍പ്പത് വര്‍ഷമായി കൈവശം വച്ച് ഉപയോഗിച്ചുവരുന്ന ഈ സ്ഥലത്തിന് പുറമെ, ഈ പ്രദേശത്തുള്ള മറ്റുള്ള കുറേയേറെപ്പേര്‍ കൈവശം വച്ച് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗി ച്ചുവരുന്ന ഭൂമിയും ഇതേ ലീഗല്‍ സ്റ്റാറ്റസിലുള്ളതാണ്. നിരവധി അമ്പലങ്ങള്‍, മസ്ജിദുകള്‍, വീടുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇത്തരത്തില്‍ പരിസര പ്രദേശങ്ങളിലുണ്ട്. അവര്‍ക്കാര്‍ക്കുമില്ലാത്ത കുടിയിറക്ക് ഭീഷണിയാണ് ഈ കത്തോലിക്കാ ദേവാലയത്തിനും ഇടവകയ്ക്കും ഉണ്ടായിട്ടുള്ളത്. അതിനാലാണ് ഈ നീ ക്കം കത്തോലിക്കാ സമൂഹത്തിനെതിരെയുള്ള നീക്കമാണെന്ന് സംശയിക്കപ്പെടുന്നതും പ്രതിഷേധമുയര്‍ന്നതും. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടവകയുടെ കൈവശമുള്ള ഈ സ്ഥലം മാത്രം ഒഴിപ്പിച്ചെടുക്കുന്നതിനായുള്ള നീക്കം ഉണ്ടായപ്പോള്‍ ഹൈക്കോടതിയില്‍നിന്നും അതിനെതിരെയുള്ള വിധി ഇടവകക്കാര്‍ സമ്പാദിച്ചിരു ന്നു. സമീപത്തുള്ള മറ്റാരെയും ഒഴിപ്പിക്കാന്‍ ഉദ്ദേശ്യമില്ലാത്തപക്ഷം ലാഡോസറായി ലിറ്റില്‍ ഫ്ളവര്‍ ഇടവക ക്കാരുടെ ആരാധനാ സ്വാതന്ത്ര്യത്തെയും സ്ഥലത്തിന്‍റെ കൈവശാവകാശത്തെയും ചോദ്യം ചെയ്യാന്‍ പാടില്ല. അവര്‍ക്ക് നിയമ പരിരക്ഷ നല്‍കണം എന്നാണ് അന്ന് കോടതി നിര്‍ദേശിച്ചിരുന്നത്. ഇതേ നിര്‍ദ്ദേശം ദേശീയ മനുഷ്യാവകാശ കമ്മീഷനും നല്‍കിയിരുന്നു. ഈ ഉത്ത രവുകള്‍ നിലനില്‍ക്കെയാണ് അപ്രതീക്ഷിതമായി, ശരിയായ മുന്നറിയിപ്പ് പോലും നല്‍കാതെയും മുന്‍കരുതല്‍ സ്വീ ക രി ക്കാ നു ള്ള അ വ സ രം നല്‍ കാ തെ യും പ ള്ളി പൊ ളി ച്ചു മാ റ്റാന്‍ ബ്ലോ ക്ക് ഡ വ ല പ്പ് മെന്‍റ ് ഓ ഫീ സര്‍ ഭരണകൂടങ്ങളുടെ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ക്കെതിരെ വിശ്വാസികള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം ഡല്‍ഹിയില്‍ ദൈവാലയം തകര്‍ത്ത സംഭവം പ്രതിഷേധാര്‍ഹം ജാഗ്രത നിരീക്ഷണം കെസിബിസി ജാഗ്രത ന്യൂസ് 45 ഒക്ടോബര്‍ 2021 തീ രു മാ നി ക്കു ന്ന ത ്. ബ്ലോ ക്ക ് ഡവലപ്പ്മെന്‍റ ് ഓഫീസ് സ്റ്റേറ്റ് ഗവണ്മെന്‍റിന്‍റെ കീഴിലാണെ ങ്കിലും, ഡല്‍ഹി ഡവലപ്മെന്‍റ ് അതോറിറ്റി കേന്ദ്ര സര്‍ക്കാരിന് കീഴിലാണ്. ഇത്തരം തീരുമാന ങ്ങള്‍ ബ്ലോ ക്ക് ഡ വ ല പ്പ് മെന്‍റ ് ഓഫീസര്‍ സ്വതന്ത്രമായി സ്വീകരിക്കാനിടയില്ല എന്ന വസ്തുതകൂടി നാം മനസിലാക്കേണ്ടതുണ്ട്. അത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്ന് ന്യായമായും സംശയിക്കാവുന്ന താണ്. സ്ഥലത്തിന്‍റെ കൈവശാവകാശം സംബന്ധിച്ച തര്‍ ക്കം എന്നതിലുപരി ഇതൊരു മനുഷ്യാവകാശ പ്രശ്നമാണ്. എ ന്തു കൊ ണ്ടാ ണ ് ന മ്മു ടെ നാട്ടില്‍ രണ്ടു രീതിയില്‍ നീതി നടപ്പാക്കപ്പെടുന്നത് എന്നും, ചിലരെ എല്ലായ്പ്പോഴും ശത്രുപ ക്ഷത്ത് പ്രതിഷ്ഠിച്ച് ഇല്ലായ്മ ചെ യ്യാന്‍ ശ്ര മി ക്കു ന്ന തെ ന്നും നമുക്കിടയില്‍ ചര്‍ച്ച ചെയ്യ പ്പെടേണ്ടതുണ്ട്. നിയമത്തിന്‍റെ ന ട പ്പാ ക്ക ല ല്ല, നി യ മ ത്തി ന്‍റെ പഴുതുകള്‍ കണ്ടെത്തി അടിച്ചേല്‍പ്പിക്കാനുള്ള ത്വരയാണ് ഇവിടെ പ്രകടമാകുന്നത്. ആരാധന സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും സംബന്ധിച്ച വിഷയങ്ങള്‍ വൈകാരികമായും അതിതീവ്ര സ്വഭാവത്തോടെയും കൈകാര്യം ചെയ്യപ്പെടുകയും, വലിയ പ്രശ്നങ്ങള്‍ക്ക് അത് കാരണമാവുകയും ചെയ്യുന്ന ഈ രാജ്യത്ത്, തികച്ചും ഏകപക്ഷീയമായ കാരണങ്ങള്‍ സൃഷ്ടിച്ച് കത്തോലിക്കാ സമൂഹത്തിനെതിരെ നീക്കങ്ങളുണ്ടാകുമ്പോള്‍ അതിന് വേണ്ടത്ര ശ്രദ്ധ പൊതുമാധ്യമങ്ങള്‍ പോലും നല്‍കാത്ത ത് അപലപനീയമാണ്. സമാധാനം ആഗ്രഹിക്കുകയും എല്ലായ്പ്പോഴും അതിനായി നിലകൊള്ളുകയും ചെയ്യുന്ന കത്തോലിക്കാ സമൂഹത്തിന് നേരെ ഇത്തരം അതിക്രമ ങ്ങള്‍ പ തി വാ കു ന്ന തി നെ തി രെ സ മാ ധാ ന പ ര മാ യ മാര്‍ഗ്ഗങ്ങളിലൂടെ പ്രതികരിക്കാനും പ്രതിഷേധിക്കാനും ക്രൈസ്തവ സമൂഹം ഒരുമിക്കേണ്ടതുണ്ട്. രാഷ്ട്രീയ അഭിമുഖ്യങ്ങളില്‍ കടന്നുകൂടുന്ന മാറ്റങ്ങള്‍ സഭയോടുള്ള പ്രതിബദ്ധതയെ സ്വാധീനിക്കാതിരിക്കാന്‍ ഓരോരുത്ത രും ശ്രദ്ധിക്കേണ്ടതുണ്ട്