Views

മതസൗഹാര്‍ദത്തിനുവേണ്ടിയും സാമൂഹികതിന്മകള്‍ക്കെതിരായും പ്രതിജ്ഞാബദ്ധതയോടെ  പ്രവര്‍ത്തിക്കും: കെസിബിസി
  • 07 Sep
  • 2021

മതസൗഹാര്‍ദത്തിനുവേണ്ടിയും സാമൂഹികതിന്മകള്‍ക്കെതിരായും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും: കെസിബിസി

കേരളത്തിന്‍റെ മതസൗഹാര്‍ദത്തിനും സാംസ്കാരികോന്നമനത്തിനും വേണ്ടി വിദ്യാ ഭ്യാസ കാരുണ്യശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയുംവിലയേറിയ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭ. "ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് അവര്‍ക്കു സമൃദ്ധമായി ഉണ്ടാകാനുമാണ്" (യോഹ 10:10) എന്ന ക്രിസ്തുവിന്‍റെ തിരുവചനം ഉള്‍ക്കൊണ്ട് സമൂഹത്തിന്‍റെ സമൃദ്ധമായ ജീവനെ ലക്ഷ്യം വച്ച് അജപാലകര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശ്യപരമായി വ്യാഖ്യാനിച്ചും പര്‍വതീകരിച്ചുംമതമൈത്രിയേയും ആരോഗ്യകരമായ സഹവര്‍ത്തിത്ത്വത്തെയും ദുര്‍ബലപ്പെടുത്തുന്ന ശൈലികളെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നു. സാമൂഹിക തിന്മകളെ ചൂണ്ടി ക്കാണിക്കുമ്പോള്‍ അതിനു മറ്റു നിറങ്ങള്‍ ചാര്‍ത്തി യഥാര്‍ത്ഥ വിഷയങ്ങളില്‍നിന്നു വ്യതിചലിക്കാതെ വിശദമായ പഠനങ്ങളും ഗൗരവമായ അന്വേഷണങ്ങളും നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഭകള്‍ തമ്മില്‍ ഭിന്നതയുണ്ടെന്നുവരുത്തിതീര്‍ക്കാനുള്ള ഗൂഢശ്രമങ്ങളെ കേരള കത്തോലിക്കാ മെത്രാന്‍സമിതി തള്ളിക്കളയുന്നു. മതാന്തര സംഭാഷണങ്ങളും മതസൗഹാര്‍ദ്ദവും കത്തോലിക്കാസഭയുടെ അടിസ്ഥാന ദര്‍ശ നങ്ങളായ സത്യം, സ്നേഹം, നീതി എന്നിവയില്‍ അധിഷ്ഠിതമാണ്. ഈ കാര്യത്തില്‍ കത്തോലി ക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടു തന്നെയാണ് കേരളകത്തോലിക്കാസഭയുടേത്. എക്കാലവും മതേതരത്വവും മത സൗഹാര്‍ദ്ദവും ഇവിടെ പുലരണമെന്ന് കേരളകത്തോലിക്കാ മെത്രാന്‍ സമിതി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിനായി എക്കാലവും ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യും. സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടത്തില്‍ഇതര സമൂഹങ്ങളോടൊപ്പം തുടര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും അറിയിക്കുന്നു. ക്രിസ്തുവിന്‍റെ മനോഭാവത്തോടെ സര്‍വ്വരേയും ആദരവോടെ കരുതുവാന്‍ എല്ലാവരും ശ്രമിക്കണമെന്ന് സ്നേഹപൂര്‍വം ആഹ്വാനം ചെയ്യുന്നു. സെപ്റ്റംബര്‍ 29ന് പിഒസിയില്‍ ചേര്‍ന്ന കെസിബിസിയുടെ പ്രത്യേക സമ്മേളനം കേരളത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകരും തീരദേശനിവാസികളും അഭിമുഖീകരി ക്കുന്ന പ്രശ്നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡിന്‍റെ പ്രത്യേക പശ്ചാത്തലത്തില്‍ വലയുന്ന കേരള സമൂഹത്തില്‍ അര്‍ഹമായ പരിഗണന ലഭിക്കാത്തതിനാല്‍ കൂടുതല്‍ ദുരിതത്തില്‍ അകപ്പെട്ടിരിക്കുന്ന സാധാരണക്കാര്‍ക്കൊപ്പമാണ് സഭ. കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷയും സാമ്പത്തികസ്ഥിതിയും മെച്ചപ്പെടുത്താന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള കുടിയേറ്റ കര്‍ഷകരുടെയും മലയോര ഗ്രാമങ്ങളില്‍ ജീവിക്കുന്നവരുടെയും ഭാവി ഇരുളടഞ്ഞിരിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. വന്യജീവി ആക്രമണങ്ങള്‍ വര്‍ ദ്ധിച്ചുകൊണ്ടിരി ക്കുന്നതും, പരിസ്ഥിതി നിയമങ്ങളുടെ പേരില്‍ കുടിയിറക്ക് ഭീഷണി നേ രിടുന്നതും, കാര്‍ഷിക വൃത്തി ദുഷ്കരമായി മാറിയിരിക്കുന്നതും, കടബാധ്യത വര്‍ദ്ധിക്കുന്നതുംവലിയ ഒരു സമൂഹത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാനും, മലയോര കര്‍ഷകരുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ബഫര്‍ സോണ്‍ പുനര്‍നിര്‍ണ്ണയം നടത്താന്‍ ആവശ്യപ്പെടാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്ന് സമീപവാസികളെയുംഅവരുടെ കൃഷിയിടങ്ങളെയും സംരക്ഷിക്കാന്‍ ആവശ്യമായ പദ്ധതികളും, കാര്‍ഷിക മേഖലയുടെ പുനഃരുദ്ധാരണത്തിന് ആവശ്യമായ നടപടികളും ഉണ്ടാകേണ്ടതുണ്ട്. വലിയ അരക്ഷിതാവസ്ഥയിലും ഭീഷണികളിലും കഴിയുന്ന തീരദേശവാസികളുടെ പ്രശ്നങ്ങളില്‍ അനുഭാവപൂര്‍ണമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്. വര്‍ദ്ധിച്ചുവരുന്ന കടലാക്രമണങ്ങള്‍, തീരശോഷണം എന്നിവമൂലം അപകടാവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങള്‍ ക്ക് സുരക്ഷിത വാസസ്ഥലമൊരുക്കാന്‍ സത്വര നടപടികള്‍ ഉണ്ടാകണം. ചെല്ലാനം വലിയതുറപോലുള്ള വിവിധ മേഖലകളില്‍ കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ശാശ്വത പരിഹാരം താമസംവിനാ ഒരുക്കപ്പെടണം. സര്‍ക്കാര്‍ തുടങ്ങിവച്ച ചെല്ലാനം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ബ്ലൂ ഇക്കോണമിയുടെ ഭാഗമായ പദ്ധതികള്‍ മല്‍സ്യ തൊഴിലാളികളുടെയുംതീരദേശവാസികളുടെയും ജീവിതത്തില്‍ പ്രതിബന്ധമാകില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഇത്തരത്തിലുള്ള വിവിധ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയും, കാലങ്ങ ളായി ഒരു വലിയ സമൂഹം അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം ഉണ്ടാവുകയും വേണം. ദളിത് ക്രൈസ്തവര്‍ നേരിടുന്ന കടുത്ത വിവേചനം അവസാനിപ്പിക്കാന്‍ കേരളസര്‍ക്കാര്‍ പ്രത്യേകം ഇടപെടലുകള്‍ നടത്തണമെന്നും കേരളകത്തോലിക്ക മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. മറ്റുള്ള പട്ടികജാതി വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ദളിത് ക്രൈസ്തവര്‍ ക്കും ലഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. ദളിത് ക്രൈസ്തവ സംവരണത്തിനായി കേന്ദ്ര സര്‍ ക്കാരിലേക്ക് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കണം. ജനസംഖ്യാനുപാതികമായി അവര്‍ക്ക് ആനുകൂല്യങ്ങളും പരിഗണനകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കെസിബിസി സര്‍ ക്കാരിനോട് ആവശ്യപ്പെട്ടു.