Views

കെ റെയില്‍ പദ്ധതി,  സംശയ ദുരീകരണവും ആശങ്കയകറ്റലും പ്രധാനം
  • 01 Mar
  • 2022

കെ റെയില്‍ പദ്ധതി, സംശയ ദുരീകരണവും ആശങ്കയകറ്റലും പ്രധാനം

ജനങ്ങളുടെ ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ജനങ്ങളുടെ ഭാഗത്തു നിന്നും ചിന്തിച്ചുകൊണ്ട് ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും പൂര്‍ണ്ണമായും അവഗണിക്കാനാവുന്നവയല്ല. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായിത്തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനോടകം വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ നടപടി ക്രമങ്ങള്‍ മൂലം അനേക കുടുംബങ്ങള്‍ പാതയോരങ്ങളിലേയ്ക്ക് തള്ളപ്പെട്ട ചരിത്രമാണ് കേരളത്തിനുള്ളത്. പതിറ്റാണ്ടുകള്‍ക്കു ശേഷവും നീതിലഭിക്കാത്ത സാഹചര്യങ്ങള്‍ ഇന്നും തുടരുന്നുണ്ട്. മൂലമ്പള്ളി കുടിയിറക്ക്, ശബരി പാതയ്ക്കുള്ള സര്‍വേ, ഏഴിമല നാവിക അക്കാദമിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് തുടങ്ങിയവ ഉദാഹരണങ്ങളാണ് മുഴപ്പിലങ്ങാട് മാഹി വഴിയുള്ള തലശ്ശേരി സമാന്തരപാത നിര്‍മ്മാണത്തിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥലമെടുപ്പ് കഴിഞ്ഞെങ്കിലും അടുത്തകാലത്ത് മാത്രമാണ് പണി ആരംഭിച്ചിട്ടുള്ളത്. ഇത്തരം മുന്നനുഭവ ങ്ങളുടെ വെളിച്ചത്തില്‍ ലക്ഷക്കണക്കിന് പേര്‍ മുന്നോട്ടുവയ്ക്കുന്ന ആശങ്കകളെ കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. കേരളത്തിന്‍റെ വികസനപദ്ധതികള്‍ക്ക് ജനങ്ങള്‍ എതിരല്ല. എന്നാല്‍, ജനങ്ങളെ ഇരു ട്ടില്‍ നിര്‍ത്തിക്കൊണ്ട് പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും അതിനായി ബലപ്ര യോഗങ്ങള്‍ നടത്തുന്നതും ജനാധിപത്യ വിരുദ്ധമാണ്. അതിനെതിരായ ശബ്ദങ്ങളെ രാഷ്ട്രീയമായും, പോലീസിനെ ഉപയോഗിച്ചുമല്ല നേരിടേണ്ടത്, മറിച്ച് ജനാധിപത്യ മര്യാദയോടെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കണം. ഭരണകക്ഷി നേതാക്കളും അനുഭാവികളും ഉള്‍പ്പെടെയുള്ളവര്‍പ്പോലും ഇതിനകം പ്രതിഷേധം പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍, ആശങ്കകള്‍ക്കും എതിര്‍പ്പുകള്‍ക്കും രാഷ്ട്രീയമാനം നല്‍കി അവഗണിക്കാനുള്ള ശ്രമങ്ങള്‍ ഖേദകരമാണ്. കെ റെയിലിനെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങളെ കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി ജനപക്ഷത്ത് നിന്ന് പരിഗണിക്കാനും അവയെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനും സര്‍ക്കാര്‍ തയ്യാറാകണം. ഏറെയും ജനസാന്ദ്രത കൂടിയ മേഖലകളിലൂടെ കടന്നുപോകുന്നതിനാല്‍, പദ്ധതിയുടെ പൂര്‍ണ്ണ ചിത്രം വെളിപ്പെടുന്നതുവരെ ഇപ്പോഴുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കണം. പദ്ധതി നടക്കുമോ ഇല്ലയോ എന്നുപോലും ഉറപ്പായിട്ടില്ലെങ്കിലും ഇപ്പോള്‍ അടയാളപ്പെടുത്ത പ്പെട്ടുപോയാല്‍ ആ ഭൂമി ഒരുപക്ഷെ പതിറ്റാണ്ടുകളോളം ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍, ഇപ്പോഴുള്ള സര്‍വേ രീതിക്ക് പകരം മറ്റു രീതികള്‍ അവലംബിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ പദ്ധതിക്കുവേണ്ടിയുള്ള സാമൂഹിക ആഘാതപഠനത്തെ ആരും എതിര്‍ക്കുന്നില്ല. മറിച്ച് ഇതിനുമുമ്പെങ്ങും കണ്ടിട്ടില്ലാത്ത ജനദ്രോഹപരമായ പഠനരീതിയെയാണ് എതിര്‍ക്കു ന്നത്. പൊതുജനത്തിന്‍റെ സംശയങ്ങള്‍ ദുരീകരിച്ചും ആശങ്കകള്‍ അകറ്റിക്കൊണ്ടും വികസ നപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം ജനങ്ങളെ മറന്നുകൊണ്ടുള്ള വികസനമല്ല, ജനങ്ങളെ ഒപ്പം നിര്‍ത്തിക്കൊണ്ടുള്ള വികസനമാണ് നാടിന് ആവശ്യം. ചില വികസന പദ്ധതികളുടെ പേരില്‍ എല്ലാം നഷ്ടപ്പെട്ട നിരവധിപ്പേര്‍ ഇന്നും ജീവിച്ചിരിക്കുന്ന നാടാണ് കേരളം. വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ട ചരിത്ര ങ്ങള്‍ ഏറെയാണ്. അത്തരം മുന്നനുഭവങ്ങളുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആകുലതകള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞുമാറരുത്. സംസ്ഥാനം വലിയ സാമ്പത്തികപ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ താങ്ങാനാവാത്ത ബാധ്യത വരുത്തിവയ്ക്കുന്ന ഇത്തരം പദ്ധതികള്‍ പ്രായോഗികമാണോ എന്നുള്ളതിനും വ്യക്തമായ വിശദീകരണം ലഭിക്കേണ്ടതുണ്ട്. അടിസ്ഥാന ഗതാഗത സൗകര്യമായ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട നിരവധി അപര്യാപ്തതകള്‍ കേരളത്തിന്‍റെപ്രധാന പ്രതിസന്ധിയാണ്. ആവശ്യത്തിന് സൗകര്യമുള്ള റോഡുകളും, ഓവര്‍ബ്രിഡ്ജുകളും സംസ്ഥാനത്തിന്‍റെ അടിയന്തിര ആവശ്യങ്ങളാണ്. ഒരിക്കലും മാറ്റിനിര്‍ത്താന്‍ കഴിയാത്ത അത്തരം അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാതെ പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് യുക്തമാണോ എന്നും ആലോചിക്കേണ്ടതുണ്ട്. പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ള വലിയൊരു സമൂഹം കെ റെയില്‍ പദ്ധതിയെക്കുറിച്ച് ആശങ്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ സുതാര്യമാവേണ്ടതുണ്ട്. എല്ലാവിധത്തിലുള്ള ആശങ്കകളെയും പരിഹരിച്ച് യുക്തമായ തീരുമാനമെടുക്കാന്‍ തയ്യാറാവുന്നതോടൊപ്പം വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡ് നിര്‍മ്മാണം പോലുള്ള മുന്‍ പദ്ധതികളില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ഇനിയെങ്കിലും അര്‍ഹി ക്കുന്ന നീതി നടപ്പാക്കി നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. സില്‍വര്‍ ലൈനിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ സര്‍ക്കാര്‍ വിവേകപൂര്‍വ്വംസമീപിക്കണമെന്ന് കെആര്‍എല്‍സിസി. വികസനത്തെയും അതിനുള്ള ശ്രമങ്ങളെയും കെ ആര്‍എല്‍സിസി അനുകൂലിക്കുകയാണ്. എന്നാല്‍ സില്‍വര്‍ ലൈനിനെതിര ഉയരുന്ന പ്രതി ഷേധങ്ങളെയും വിയോജിപ്പുകളെയും ജനാധിപത്യ രീതിയിലാണ് സര്‍ക്കാര്‍ സമീപിക്കേണ്ടത്. ജനങ്ങളെ ശത്രുക്കളായി കരുതുകയും ബലം പ്രയോഗിക്കുന്നതും ശരിയല്ല. മുന്‍ കാലഅനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഭയാശങ്കകള്‍ ഉയരുന്നത് സ്വഭാവികമാണ്. കേരളത്തിന്‍റെ പാരിസ്ഥിതിക ദുര്‍ബലതയിലും സാമ്പത്തിക ദാരിദ്ര്യത്തിലും ഈ പദ്ധതി അനിവാര്യമാണോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. സുഗമമായ ഗതാഗതം സാധ്യമാക്കാന്‍ ബദല്‍ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കേരളം ശ്രമിക്കണം. പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാത പഠനങ്ങള്‍ സുതാര്യതയോടെ സംഘടിപ്പിച്ച് സമൂഹം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം നല്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്, കെആര്‍എല്‍സിസി സംസ്ഥാനസമിതി യോഗം അഭിപ്രായപ്പെട്ടു. കെആര്‍എല്‍സിസി പ്രസിഡണ്ട് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ അദ്ധ്യക്ഷതവഹിച്ചു. കെആര്‍എല്‍സിബിസി സെകട്ടറി ജനറല്‍ ബിഷപ്പ് ഡോ സെല്‍വിസ്റ്റര്‍ പൊന്നുമുത്തേന്‍, വൈസ് പ്രസിഡണ്ടുമാരായ ബിഷപ്പ് ഡോ. വിന്‍സന്‍റ ് സാമുവല്‍, ജോസഫ് ജൂഡ്, ഫാ. പ്രസാദ് സിപ്രിയാന്‍, ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, ഭാരവാഹികളായ പി ജെ തോ കേരളത്തിലെ വികസന കുതിപ്പിന് കൂടുതല്‍ ആവേശം പകരുമെന്ന് അവകാശപ്പെടുന്ന കെറെയില്‍ പദ്ധതിയെപറ്റിയുള്ള ജനത്തിന്‍റെ ആശങ്ക പരിഹരിക്കാന്‍ സര്‍ ക്കാര്‍ തയ്യാറാവണമെന്ന് കെസിവൈഎം സംസ്ഥാന സമിതി. സന്തുലിത വികസനത്തിലൂ ന്നിയ വികസന നയമാണ് ഭരണകര്‍ത്താക്കള്‍ ആവിഷ്കരിക്കേണ്ടത് എന്നും, കെറെയില്‍ പോലുള്ള വന്‍കിട പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ അതിന്‍റെ സാധ്യതകള്‍ ചര്‍ച്ചചെ യ്തു പൊതു സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കെസി വൈഎം അഭിപ്രായപ്പെട്ടു. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ പ്രതിഷേധിക്കാനുള്ള അവകാശം പൊതുസമൂഹത്തിനുണ്ടെന്നും അവരുടെ അവകാശങ്ങളെ, സമരങ്ങളെ അക്രമംകൊണ്ട് തോല്‍പ്പിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി ആണെന്നും കെസിവൈഎം പറഞ്ഞു. കേന്ദ്രമന്ത്രാലയം, പരിസ്ഥിതിപ്രവര്‍ത്തകര്‍, വിദഗ്ധ ഉപദേശകര്‍ കെറെയില്‍ പദ്ധതിയെ എതിര്‍ക്കുമ്പോള്‍,അവയ്ക്ക് വ്യക്തമായ മറുപടി നല്‍കാതെ പദ്ധതിക്കുവേണ്ടി കല്ലിടീല്‍ പോലുള്ള നടപടിക്രമങ്ങള്‍ തുടരുന്നത് സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കണം. സമരങ്ങളെ അക്രമം കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസ് നടപടിയെ കെസിവൈഎം സംസ്ഥാന സമിതി അപലപിച്ചു.