Views

സാഹിത്യ  കലാരംഗങ്ങളില്‍ വര്‍ദ്ധിക്കുന്ന ക്രൈസ്തവവിരുദ്ധത:  ഇടപെടലുകള്‍ ആവശ്യം
  • 04 Mar
  • 2022

സാഹിത്യ കലാരംഗങ്ങളില്‍ വര്‍ദ്ധിക്കുന്ന ക്രൈസ്തവവിരുദ്ധത: ഇടപെടലുകള്‍ ആവശ്യം

സമീപകാലങ്ങളില്‍ പലപ്പോഴായികലാരംഗത്തെ ക്രൈസ്തവ സഭാവിരുദ്ധ നീക്ക ങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യങ്ങള്‍ഉടലെടുത്തിട്ടുണ്ട്. അവ പലപ്പോഴും ചില പ്ര ത്യേക സംഭവങ്ങള്‍ , സിനിമകള്‍ , സാഹിത്യ സൃഷ്ടികള്‍ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു. ചില അവസരങ്ങളില്‍ നിയമപരമായും നയപ രമായുമുള്ള ഇടപെടലുകള്‍ ഉണ്ടാവുകയും ഒരു പരിധിവരെ ചില വി ഷ യ ങ്ങ ള്‍ പരിഹരിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. പ്ര ത്യേകിച്ച് സന്യസ്തര്‍ക്കെതിരെയുള്ള നീക്ക ങ്ങളും , അവഹേളനശ്രമങ്ങളും , വ്യാജപ്രചാരണങ്ങളും ചെറുക്കാനുള്ള ശ്രമങ്ങള്‍ അടുത്ത കാലങ്ങളിലായി നാം നടത്തിവരുന്നു. യാതൊരുവിധ കലാമൂല്യങ്ങളും സാഹിത്യമൂല്യങ്ങളും ഇല്ലെങ്കില്‍ പോലും ക്രൈസ്തവ വിരുദ്ധത , ക്രൈസ്തവ അവഹേള നം എന്നീ ഉള്ളടക്ക ങ്ങള്‍ കൊണ്ടുമാ ത്രം ഉയര്‍ത്തിക്കാണിക്കപ്പെടുകയും വി ല്‍ പ്പ ന പ്രോത്സാഹി പ്പിക്കപ്പെടുകയും ചെയ്യുന്ന പ്രവണത സാഹിത്യമേഖലയില്‍ പതിവാ കുന്ന ഇന്നത്തെ സാഹചര്യത്തെ ഏതുരീതിയി ല്‍ േ നര ിടണം എന്നുള്ള വിചിന്തനം ആവശ്യമുണ്ട്. അന്വേഷണങ്ങളോ നിരീക്ഷണമോ കൂടാതെ വിഷയങ്ങള്‍ തെരഞ്ഞെടുക്കുകയും ഏകപ ക്ഷീയമായി അവതരിപ്പിക്കുകയും , അത്തരംസൃഷ്ടികള്‍ പ്രസിദ്ധീകരണ യോഗ്യമെന്ന് നിശ്ചയിക്കപ്പെടുകയും ചെയ്യുന്ന പതിവുകള്‍ ഒരു പോലെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. പ്രസിദ്ധീകരണങ്ങള്‍ സാഹിത്യ രംഗംകഴിഞ്ഞ ചിലവര്‍ഷങ്ങളായി സഭ യ്ക്കും സന്യസ്ത സമൂഹത്തിനും വലി യ പരിക്കേല്‍പ്പിച്ചിട്ടുള്ള നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ചെറു പ്രസാധകര്‍ ഇത്തരം ഗ്രന്ഥങ്ങള്‍ പ്രസി ദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഡിസി ബുക്സ് ഈരംഗത്ത് നടത്തുന്ന ഇടപെടലുകള്‍ അവഗണി ക്കാനാവാത്തതാണ്. 1. വലിയ പ്രചാരം നേടിയിട്ടുള്ള പുസ്തകങ്ങ ളായ 'ആമേന്‍' (വിവിധ ഭാഷകളില്‍ നിരവധി എഡീഷനുകള്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞു ; മലയാളത്തില്‍ മാത്രം 28 എഡീഷന്‍), 'കര്‍ത്താവിന്‍റെ നാമത്തില്‍' (മലയാളത്തില്‍ 9 എഡീഷന്‍), 'അറ്റുപോകാത്ത ഓര്‍മ്മകള്‍' (മലയാളത്തില്‍ 8 എഡീഷന്‍) തുടങ്ങിയവയെല്ലാംഡിസി ബുക്സ് പ്രസിദ്ധീകരിച്ചവയാണ്. സഭയ്ക്കും ക്രൈസ്തവ വിശ്വാസത്തിനും സന്യസ്തര്‍ക്കും എതിരെ ഏകപക്ഷീയമായ ആരോപണങ്ങള്‍ ഉയര്‍ ത്തുകയും , വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ വഴി ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ കേരളസമൂഹത്തില്‍ ആഴപ്പെടുത്തുകയും ചെയ്ത പുസ്തകങ്ങളാണ് അവ. 2. കഴിഞ്ഞ ദിവസം ഡിസിബുക്സ് പുറത്തിറക്കിയ, കന്യാ മരിയ (ഒരാ ഴ്ചക്കുള്ളില്‍ രണ്ട് എഡീ ഷ ന്‍ ) എന്ന ഒരു നോവലും പ്രത്യേകമാ യ പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. യാതൊ രുവിധ നിലവാരവും പുലര്‍ത്താ ത്ത ആ ഗ്രന്ഥം കത്തോലിക്കാ സന്യസ്തരുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട് അത്യന്തം വികലമായ ഒരു ചിത്രം വരച്ചുവയ്ക്കാന്‍ ആദ്യന്തം ശ്രമിക്കുന്നുണ്ട്. നാം നിയമനടപടികള്‍ സ്വീകരിച്ച അക്വേറിയം എന്ന ചലച്ചിത്രത്തിന്‍റെ തിരക്ക ഥയെക്കാള്‍ തരംതാണ ഉള്ളടക്കമാണ് അതിനുള്ളത്. ക്രൈസ്തവനായ അതിന്‍റെ രചയിതാവ്, താനൊരു അള്‍ത്താരബാല നായിരുന്നു എന്നുള്ള അവകാശവാദവുംഉയര്‍ത്തുന്നുണ്ട്. 3. കാപട്യം കലര്‍ത്തി രചിച്ച ആത്മകഥകളെപ്പോലെയോ അതിലും ഏറെയോ കന്യാമരിയ എന്ന ഗ്രന്ഥം വായനക്കാരനെ സ്വാധീനിക്കും. അതിന് കാരണമുണ്ട്. ഗ്രന്ഥത്തിന്‍റെ ഒടുവില്‍ തന്‍റെ ഒരു 'അനു ഭവക്കുറിപ്പ്' കൂടി രചയിതാവ് എഴുതി യിരിക്കുന്നു. അഭയ കേസ്, ബിഷപ്പ് ഫ്രാങ്കോ കേസ്, മുന്‍സന്യാസിനിമാരായലൂസി കളപ്പുര , ജെസ്മി തുടങ്ങിയവരുടെ അനുഭവ വിവരങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ഇവിടെ അയാള്‍ആവര്‍ത്തിക്കുന്നുണ്ട്. 'അഭയകേസിനായി കോട്ടയം രൂപത കോടികള്‍ മുടക്കിയത് നമുക്ക് അറിവുള്ളതാണല്ലോ' എന്നിങ്ങനെ യുള്ള ചില സാമാന്യവത്കൃത പ്രസ്താവ നകള്‍ പ്രസ്തുത കുറിപ്പിലും, നോവലുമായി ബന്ധപ്പെട്ട ഇന്‍റര്‍വ്യൂവിലും രചയിതാവ് നടത്തുന്നുണ്ട്. ഇത്തരം പ്രസ്താവനകളും, വ്യാജപ്രചാരണങ്ങളുടെ ആവര്‍ത്ത നങ്ങളും പൊതുസമൂഹത്തിന്‍റെ തെറ്റി ദ്ധാരണകള്‍ നീക്കാനുള്ള ശ്രമങ്ങളെ ഗുരുതരമായ രീതിയില്‍ ബാധിക്കുകയും ഒട്ടേറെപ്പേര്‍ കൂടുതല്‍ സഭാവിരു ദ്ധ നിലപാടുകളിലേയ്ക്ക് കടക്കാന്‍ കാരണമാവുകയും ചെയ്യും. ക്രൈസ്ത വ വിര ുദ്ധമ ായ ഉള്ളടക്കങ്ങേ ള ാെ ട നിരവധി മാഗസിനുകള്‍ കേരളത്തി ല്‍ പ്രസിദ്ധീകരിക്കപ്പെടുന്നുവെങ്കിലും ഡി സിബുക്സിന്‍റെ ഉടമസ്ഥതയിലു ള്ള പച്ച കുതിര എന്ന പ്രസിദ്ധീകരണം ക്രൈസ്തവ വിരുദ്ധ ലേഖനങ്ങള്‍ക്ക് കുപ്രസിദ്ധമാണ് എന്നുള്ള വസ്തുതയും ഈ ഘട്ടത്തില്‍ ചിന്തിക്കേണ്ടതുണ്ട്. കേരളത്തിന്‍റെ മതേതര ബൗദ്ധിക മേഖലകളില്‍ അവര്‍ക്കുള്ള വലിയ സ്വാധീനംകൂടി പരിഗണിച്ചാല്‍ അതിന്‍റെ ദൂഷ്യം നമുക്ക് തിരിച്ചറിയാന്‍ കഴിയും. ഇത്തരം രചന കള്‍ പ്രസിദ്ധീകരിക്കുന്നതോടൊപ്പം അത്തരം എഴുത്തുകാര്‍ക്ക് വലിയ പ്ര മോഷനും അവര്‍ നല്‍കിവരുന്നു. പ്രതികരണങ്ങള്‍ എങ്ങനെ? 1. വൈകാരിക പ്രതികരണങ്ങള്‍ ഗു ണത്തേക്കാളേറെ ദോഷം സൃഷ്ടി ച്ച ിട്ട ുള്ള മ ുന്നന ുഭവങ്ങള ുണ്ട്. പ്രതികരണം വിവേകപൂര്‍വ്വമല്ലാതാ യാല്‍ ക്രൈസ്തവവിരുദ്ധ ഉള്ളടക്ക ങ്ങളുള്ള ചലച്ചിത്രങ്ങള്‍ക്കും ഗ്രന്ഥങ്ങ ള്‍ക്കും കൂടുതല്‍ പ്രേക്ഷകരെയും വാ യനക്കാരെയും സംഭാവനചെയ്യാ ന്‍ പിന്നീടുണ്ടായേക്കാവുന്ന വിവാദങ്ങള്‍ കാരണമായേക്കും. അതേസമയം , നിശബ്ദതഅപകടകരമാണ് താനും. 2. പ്രത്യേകമായ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രതിരോധങ്ങളേക്കാള്‍ , ഇത്ത രം ശ്രമങ്ങളെ സമഗ്രമായി പ്രതിരോധി ക്കുന്നതോടൊപ്പം , സ്ഥാപിത താല്പ ര്യക്കാരുടെയും കച്ചവടക്കാരുടെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം സംഭ വിക്കുന്ന മൂല്യച്യുതിയും സാംസ്കാരി കാധഃപതനവും ചൂണ്ടിക്കാണിക്കാ ന്‍നമ്മുടെ സംഘടനകള്‍ക്കും , നേതൃത്വങ്ങ ള്‍ക്കും കഴിയണം. 3. മലയാള സിനിമയ്ക്കും , മലയാള സാഹിത്യ ത്തിനും ലോകോത്തര നിലവാരവും മൂല്യവും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ലോകം ആദരിച്ച ചലച്ചിത്രകാരന്മാരും കലാസാഹിത്യരംഗങ്ങളിലെ പ്രമുഖരും ജീവി ച്ചിരുന്ന ഒരു മണ്ണാണ് ഇത്. എന്നാല്‍ , ഇന്ന് കലാ സാംസ്കാരിക സാഹിത്യ രംഗങ്ങ ളില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍അവഗണിക്കപ്പെടുന്ന രീതിയിലേയ്ക്ക് മലയാളവും മലയാളികളും മാറിയിരിക്കുന്നു. 4. ചലച്ചിത്ര രംഗത്ത് ദക്ഷിണേന്ത്യയില്‍ ഏറ്റവും പിന്നിലെ സ്ഥാനമാണ് മലയാള ഇന്ന് സിനിമ മേഖലയ്ക്ക് ഉള്ളത്. നിലവാര ത്തകര്‍ച്ചയുടെ ഒരു ഘടകം മാത്രമാണ് ക്രൈസ്തവ വിരുദ്ധതയുടെ ആധിക്യവും , അവഹേളന ശ്രമങ്ങളും , നിരീക്ഷണങ്ങ ളുടെയും പഠനത്തിന്‍റെയും അഭാവവും. ഇത്തരം ആശയങ്ങളെ സംഘടിതമായിമുന്നോട്ടുവയ്ക്കാന്‍ ക്രൈസ്തവ മാധ്യമ ങ്ങള്‍ക്ക് കഴിഞ്ഞാല്‍ അത് മാറ്റങ്ങള്‍ക്ക് കാരണമാകും. 5. സന്യസ്ത ജീവിതചര്യയും , അവരുടെ പ്രവര്‍ത്തനങ്ങളും സംഭാവനകളും ഇപ്പോഴും പൊതുസമൂഹത്തി ല്‍ ച ര്‍ ച്ച ചെയ്യപ്പെടാതെ മാറ്റിനിര്‍ത്തപ്പെടുകയാണ്. നല്ല സാക്ഷ്യങ്ങള്‍ കഴിയുംവിധം ഉയര്‍ ത്തിക്കൊണ്ടുവരാനും ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കാനും അംഗീകാരങ്ങള്‍ നേടിയെടുക്കാനും അവസരമൊരു ക്കണം. 6. അന്തര്‍ദേശീയ ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളില്‍ അത് നേടിയെടുക്കാനുതകുന്ന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം . കത്തോലിക്കാ സന്യസ്തരുടെ യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍ പൊതുസമൂഹം മന സിലാക്കാനുതകുന്ന വിവിധ പദ്ധതികള്‍ആസൂത്രണം ചെയ്യുകയും അവരുടെ സേവന മാതൃകകള്‍ അംഗീകരിക്കപ്പെടുകയും വേണം. 7. സഭാവിരുദ്ധ നിലപാടുകള്‍ പതിവാ യി സ്വീകരിക്കുന്ന പ്രസാധകര്‍, മാധ്യ മങ്ങള്‍ തുടങ്ങിയവരുമായി ഡയലോഗ് ഉണ്ടാവണം. എന്തുകൊണ്ടാണ് അത്തരം നിലപാടുകള്‍ അവര്‍ സ്വീകരിക്കുന്നതെന്ന് മനസിലാക്കാനും കഴിയുമെങ്കില്‍ തിരു ത്താനും ആവശ്യമായ തുടര്‍നടപടികള്‍സ്വീകരിക്കാനും അത് ഉപകരിക്കും. 8. കത്തോലിക്കാ യുവജന സംഘടനകള്‍, വനിതാ സംഘടനകള്‍ , സഭയ്ക്കുള്ളിലെ സംഘടനകള്‍, കത്തോലിക്കാ അനു ഭവമുള്ള ക്രൈസ്തവ സംഘടന കള്‍ തുടങ്ങിയവരുടെ ഇടപെടലു കള്‍ ഉറപ്പുവരുത്തുകയും , അതാത് സമയങ്ങളില്‍ പ്രതിഷേധങ്ങളും പ്രതികരണങ്ങളും അത്തരക്കാരെ അറിയിക്കുകയും വേണം. 9. ചില ഘട്ടങ്ങളില്‍ പ്രത്യക്ഷമാ യ പ്രതിരോധവും പ്രതികരണങ്ങളും ആവശ്യമായി വരുന്നുണ്ട്. സഭയ് ക്കെതിരായ വ്യാജപ്രചാരണങ്ങളിലൂടെ കാലാ കാലങ്ങളായി ആവര്‍ത്തിച്ചുറപ്പി ച്ചുവന്ന പൊതുബോധനിര്‍മ്മിതിയെ തച്ചുടക്കേണ്ടതുള്ളതിനാല്‍ പ്രത്യക്ഷമായിത്തന്നെ നാം പ്രതികരിച്ചു തുടങ്ങേണ്ടത് അതിനാല്‍ത്തന്നെ അനിവാര്യമാണ്. ഉപസംഹാരംഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു പോകാനും , പ്രതികരണങ്ങള്‍ ക്കുള്ള ദിശാബോധം പ്രതികരണ സന്നദ്ധരായവര്‍ക്ക് നല്‍കാനും , അത്തരം പ്രവര്‍ത്തനങ്ങളുടെ ഫലസിദ്ധി ഉറപ്പുവരുത്താനും കഴിയണം . വളരെ മോശമായ ഒരു അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നത് എന്നതിനാല്‍ , കേരളസമൂഹത്തിന്‍റെ മികച്ച ഭാവിക്കായി ഇത്തരം വിഷയങ്ങളില്‍ കൂടിയ ശ്രദ്ധ നല്‍കേണ്ട അടിയ ന്തിര സാഹചര്യമാണ് ഇപ്പോഴുള്ളത്.