Views

മാനന്തവാടി എല്‍എഫ് സ്കൂളില്‍അരങ്ങേറിയത്  ആസൂത്രിതമായ നാടകം
  • 01 Mar
  • 2022

മാനന്തവാടി എല്‍എഫ് സ്കൂളില്‍അരങ്ങേറിയത് ആസൂത്രിതമായ നാടകം

സമീപകാലങ്ങളിലായി നാം കേരളത്തിലും മറ്റു ചില സംസ്ഥാനങ്ങ ളിലും കണ്ടുകൊണ്ടിരിക്കുന്ന ചില വര്‍ ഗ്ഗീയ പ്രതിഭാസങ്ങളുടെ തുടര്‍ച്ചയായേ മാനന്തവാടിയില്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂളുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച വിവാദത്തെ കാണാന്‍ കഴിയൂ. കര്‍ണ്ണാടകയില്‍ ഹിജാബ് വിവാദത്തെ തുടര്‍ന്ന് പ്രതിഷേധ സ്വരവുമായി ബുര്‍ഖധാരികളായി നിരത്തിലിറങ്ങുന്ന നൂറുകണക്കി ന് മുസ്ളീം സ്ത്രീകളും ആയിരക്കണക്കിന് മുസ്ളീം സംഘടനാ പ്രവര്‍ത്തകരും അവര്‍മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളും , അതിന് പിന്തുണനല്‍കാന്‍ കേരളത്തില്‍ നടന്നുവരുന്ന തീവ്ര പ്രയത്നങ്ങളും പശ്ചാത്തലമായി കാണേണ്ടതുണ്ട്. ഒപ്പം , ഇസ്ലാമി ക രീതികള്‍ പൊതുസമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞ ചില വര്‍ഷ ങ്ങളായി നടക്കുന്ന ആസൂത്രിത ശ്രമങ്ങളും, ക്രൈസ്തവ സ്ഥാപനങ്ങളെയും കത്തോലി ക്കാസഭയെയും മോശമായി ചിത്രീകരിക്കാ നുള്ള ശ്രമങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ഒരേ സമയം വിവിധ ലക്ഷ്യങ്ങളോടെ ആസൂ ത്രണം ചെയ്ത ഒരു പദ്ധതിയുടെ സാന്നിധ്യം 1. സ്കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി യുടെ പിതാവായ ഒരു വ്യക്തിയാണ് കുട്ടിക്ക് യൂണിഫോമിനൊപ്പം കൈ നീളമുള്ള ഇന്നര്‍ ധരിക്കാനും , ഷാ ള്‍ ധരിക്കാനുമുള്ള അനുമതി ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് മുന്നിലെത്തുന്നത്. എന്നാല്‍ , ഈ വിഷയം സംബന്ധിച്ച യാദൃശ്ചികമായി പരാമര്‍ശങ്ങള്‍ പ്രധാനാ ധ്യാപിക കുട്ടികള്‍ക്ക് മുന്നില്‍ നടത്തിയദിവസവും പിന്നീടുള്ള ദിവസങ്ങളി ലും പ്രസ്തുത പെണ്‍കുട്ടി സ്കൂളി ല്‍ എത്തിയിരുന്നില്ല. അന്വേഷണത്തില്‍ നിന്ന് കുട്ടിക്ക് ജലദോഷമാണെന്നാണ് അറിഞ്ഞതെന്ന് പ്രിന്‍സിപ്പല്‍ ആരംഭ ത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു . ഇക്കാരണത്താല്‍ , മകള്‍ പറഞ്ഞല്ല ഇക്കാര്യം അയാള്‍ അറിഞ്ഞതെന്ന് വ്യക്തം . ഏതോ ഗ്രൂപ്പിനുള്ളില്‍ നടന്ന ചര്‍ച്ചയില്‍നിന്ന് ഉരുത്തിരിഞ്ഞ ആശയപ്രകാരം ആ വ്യക്തി ഈ ദൗത്യത്തിന് നിയോഗി ക്കപ്പെടുകയായിരുന്നു. 2. ആദ്യ പദ്ധതി പ്രകാരം തലേദിവസം തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ച ആ വ്യക്തിവളരെ പ്രകോപനപരമായി തട്ടിക്കയറുകയാണുണ്ടായതെന്ന് പ്രിന്‍സിപ്പല്‍ പറയു ന്നു. അത്തരത്തില്‍ സംസാരിച്ചും , പ്ര കോപിപ്പിച്ചും വോയ്സ് റെക്കോര്‍ഡ് ചെയ്യുകയായിരിക്കണം ലക്ഷ്യം എന്ന് അനുമാനിക്കാം. എന്നാല്‍ ഫോണില്‍ സംസാരിക്കാന്‍ തയ്യാറാകാതിരുന്ന സിസ്റ്റര്‍അയാളോട് നേരിട്ട് സ്കൂളില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. 3. സ്കൂളില്‍ പ്രവേശിച്ച ആ വ്യക്തി ആരുടെയെങ്കിലും കണ്ണില്‍ പെടുന്നതിന് മുമ്പ് തന്നെ മൊബൈല്‍ഫോണില്‍ ക്യാ മറ ഓണ്‍ ചെയ്ത് ലെന്‍സ് പുറത്തു വരുന്ന രീതിയില്‍ ഷര്‍ട്ടിന്‍റെ പോക്ക റ്റില്‍ വയ്ക്കുകയാണ് ഉണ്ടായിട്ടുള്ളത്. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് ആര്‍ക്കും മനസിലാകാതിരിക്കാ ന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇക്കാരണങ്ങളാല്‍ അയാളുടെ പ്രധാന ആഗമന ഉദ്ദേശ്യം വീഡിയോ റെക്കോര്‍ഡ് ചെയ്യുക തന്നെയാണെന്ന് ഉറപ്പിക്കാം. തുടര്‍ന്നുള്ള അയാളുടെ ചോദ്യങ്ങളില്‍ നിന്നും അത് വ്യക്തമാണ്. വളരെ സംയമനത്തോടെയും കാര്യമാത്രപ്രസക്തമായും സംസാരിക്കുന്ന പ്രധാനാധ്യാപികയെ ശാന്തമായി സംസാരിച്ചുകൊണ്ടുതന്നെ പ്രകോപിപ്പിക്കാന്‍ അയാള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ചില വിവാദ പരാമര്‍ശ ങ്ങള്‍ സിസ്റ്ററുടെ നാവില്‍നിന്ന് വീണുകിട്ടുകയായിരുന്നു അയാളുടെ ആവശ്യം. 4. അയാള്‍ റെക്കോര്‍ഡ് ചെയ്ത വീ ഡിയോയുടെ ആദ്യഭാഗം ഒഴിവാക്കിയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്; അഥവാ , ആരംഭഘട്ടത്തില്‍ ഇടപെട്ട ഇസ്ലാമിക മാധ്യമങ്ങള്‍ മനഃപൂര്‍വ്വം ആദ്യഭാ ഗം ഒഴിവാക്കി. ആരംഭത്തില്‍ തന്‍റെ നിലപാടുകള്‍ വ്യക്തതയോടെ പ്രധാനാ ധ്യാപിക പറയുന്നുണ്ട്. തുടര്‍ന്നുപറയു ന്നതിലും കാര്യങ്ങള്‍ വ്യക്തമാണെങ്കി ലും ചില വാചകങ്ങള്‍ മാത്രം എഡിറ്റ് ചെയ്താണ് അത്തരം മാധ്യമങ്ങള്‍ ന്യൂസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആള്‍ക്കൂട്ടത്തിന്‍റെ കോലാഹലവും സമ്മര്‍ദ്ദത ന്ത്രവും ഉപയോഗിച്ച് 'ആടിനെ പട്ടിയാക്കുന്ന' പ്രവൃത്തിയാണ് ഒരിക്കല്‍ക്കൂടി നടന്നിരിക്കു ന്നത്. നാം കൂടുതല്‍ ജാഗ്രതയും വിവേകവുംവിവാദ വിഷയങ്ങളില്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെയും സമയബന്ധിതമായും ഇടപെ ടാനുള്ള സന്നദ്ധതയും പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. അതത് കോണ്‍ഗ്രിഗേഷനുകള്‍ , രൂ പതകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ പരിമിതമായ ഇടപെടലുകളിലും പ്രതികരണങ്ങളിലും മാത്രം ഒതുക്കാതെ, കെസിബിസിയുടെ വിവിധ കമ്മീഷനുകള്‍, ജാഗ്ര ത കമ്മീഷന്‍ എന്നിങ്ങനെ കെസിബിസിയുടെ പൊതുസംവിധാനങ്ങളുടെ ഇടപെടലു കള്‍ ഇത്തരം വിഷയങ്ങളെ എളുപ്പത്തി ല്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും . സഭാസംവിധാനങ്ങളുടെ ചുവപ്പുനാടയി ല്‍ കുരുങ്ങി പ്രതികരണം വൈകുന്ന സാ ഹചര്യ ം വളരെ ദോഷകരമാണ്. മുമ്പ് പല വിഷയങ്ങളിലും എന്നതുപോലെ ഈസംഭവത്തിലും അതുണ്ടായി. ഈ പശ്ചാത്ത ലത്തില്‍ ശ്രദ്ധിക്കേണ്ട മറ്റുചില വസ്തുതകള്‍: 1. ക്രൈസ്തവ, ഹൈന്ദവ കുടും ബ ങ്ങ ള്‍ തങ്ങളുടെ കുട്ടികളെ അവരവരുടെ സംസ്കാരത്തിന് യോജിച്ച സ്കൂളു കള്‍ കണ്ടെത്തി അവിടെ ചേര്‍ത്ത് പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മുസ്ളീം കുടുംബങ്ങള്‍ വിപരീത സാഹചര്യത്തില്‍കുട്ടികളെ എത്തിച്ച് തങ്ങളുടെ സംസ്കാരം അവിടെ വളര്‍ത്തിയെടുക്കാനാണ് ശ്രമം നടത്തുന്നത് എന്ന വസ്തുത നിരവധി സമീപകാല സംഭവങ്ങളില്‍നിന്ന് വ്യക്തമാണ്. അത്തരം ആസൂത്രിത ശ്രമങ്ങള്‍സഭയ്ക്കും സ്ഥാപനങ്ങള്‍ക്കും ഇതു പോലുള്ള വെല്ലുവിളികള്‍ സൃഷ്ടിക്കാ തിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. 2. രണ്ടുവര്‍ഷത്തെ വലിയ ഇടവേളയ്ക്ക് ശേഷം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വീണ്ടും പഴയതുപോലെയാകുമ്പോള്‍ നാം മനസിലാക്കേണ്ട ഒരു പ്രധാ ന വസ്തുത, രണ്ടുവര്‍ഷം മുമ്പത്തെ സാമൂഹിക സാഹചര്യങ്ങളില്‍നിന്നും കേരളം ഒരുപാട് മാറിയിരിക്കുന്നു എന്നുള്ളതാണ്. സഭയ്ക്കും സഭാസഥാ പനങ്ങള്‍ക്കും മറ്റും എതിരായുള്ള ദു ഷ്പ്രചാരണങ്ങള്‍ ഈ സമൂഹത്തെ യും സോഷ്യല്‍മീഡിയയെയും വളരെയേറെ സ്വാധീനിച്ചിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും അധികാരികളും വളരെയേറെ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് ഇന്നുള്ളത്. വളരെ നിസ്സാരമായ വിഷയങ്ങളെ പോലുംസഭയ്ക്കെതിരെയുള്ള വലിയ വിവാദങ്ങളാ ക്കി മാറ്റാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ചിലര്‍ പലപ്പോഴായി തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാ നുള്ള മുന്‍കരുതലുകളും , ആവശ്യമെങ്കി ല്‍ നിയമ നടപടികളും സ്വീകരിക്കാന്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.