News Details

മൂല്യബോധനത്തിന്‍റെ കാവല്‍ഭടന്മാരാണ് അധ്യാപകര്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ
  • 20 Sep
  • 2021

മൂല്യബോധനത്തിന്‍റെ കാവല്‍ഭടന്മാരാണ് അധ്യാപകര്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ

കൊച്ചി: സാമൂഹിക ഗതിവിഗതികളെ തിരിച്ചറിഞ്ഞ് മൂല്യസംസ്കാരത്തിന്‍റെ കാവല്‍ഭടന്മാരായി വര്‍ത്തിക്കേണ്ടവരാണ് അധ്യാപകര്‍. ശരിയായി രൂപീകരിക്കപ്പെട്ട മന:സാക്ഷിയുടെ സ്വരം തിരിച്ചറിഞ്ഞാണ് അധ്യാപകര്‍ ഈ ധര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. ക്രിസ്തുവില്‍ കേന്ദ്രീകൃതമായ ഒരു പ്രവര്‍ത്തനശൈലി നാം രൂപപ്പെടുത്തണം. മൂല്യങ്ങളെക്കുറിച്ച് അറിവും പരിശീലനവും നേടേണ്ടതുമുണ്ട്. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും അധ്യാപകര്‍ക്ക് കടമയുണ്ട്, ഉത്തരവാദിത്വമുണ്ട് എന്ന കാര്യം അധ്യാപകര്‍ മറന്നുപോകരുതെന്ന് ബിഷപ്പ് വ്യക്തമാക്കി. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന വാര്‍ഷിക സമ്മേളനം പാലാരിവട്ടം പിഒസി യില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്. സംസ്ഥാനപ്രസിഡന്‍റ് സാലു പതാലില്‍ അധ്യക്ഷനായി. പിഒസി. ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി മുഖ്യസന്ദേശം നല്‍കി. സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു. ആവേ മരിയ അക്കാദമി കൊച്ചിന്‍ സിഇഒ ഷിന്‍റോ സെബാസ്റ്റ്യന്‍ 'വിദ്യാര്‍ത്ഥികളുടെ സ്വഭാവം, തൊഴില്‍, ഇവയുടെ രൂപവല്‍ക്കരണം - പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ വെളിച്ചത്തില്‍ ഒരു പുനര്‍ വിചിന്തനം' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ പതിനൊന്നാം ശമ്പള പരിഷ്കരണ ശുപാര്‍ശകള്‍ എയ്ഡഡ് മേഖലയോട് കാണിക്കുന്ന അവഗണനയും സംശയദൃഷ്ടിയോടെയുള്ള സമീപനവും പ്രതിഷേധാര്‍ഹമാണെ ന്ന് സമ്മേളനം വിലയിരുത്തി. പരിഷ്കരണ ശുപാര്‍ശകള്‍ വിദഗ്ദരുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് മെമ്മോറാണ്ഡം നല്‍കുന്നതാണെന്ന് കമ്മീഷന്‍ സെക്രട്ടറി ഫാ. ചാള്‍സ് ലെയോണ്‍ സമ്മേളനത്തെ അറിയിച്ചു. ഓണ്‍ലൈന്‍ പഠന രീതി വളരെ അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നും എത്രയും വേഗം സ്കൂളുകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനത്തെ സമ്മേളനം സ്വാഗതം ചെയ്തു. സംരക്ഷിത അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് 26-02-2021 ല്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദ്ദേശ ങ്ങള്‍ ചില സ്ഥലങ്ങളില്‍ പ്രാവര്‍ത്തികമാക്കാതിരിക്കുന്നതില്‍ സമ്മേളനം ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. വാര്‍ഷിക പൊതുയോഗത്തില്‍ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്‍റെ 2021-24 കാലയളവിലുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്‍റായി കണ്ണൂര്‍ രൂപതാംഗം ബിജു ഒളാട്ടു പുറവും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മാവേലിക്കര രൂപതാംഗമായ സി.റ്റി. വര്‍ഗ്ഗീസിനെയും സംസ്ഥാന ട്രഷററായി തലശ്ശേരി അതിരൂപതാംഗമായ മാത്യു ജോസഫിനെയും തെരഞ്ഞെടുത്തു. കൂടാതെ 3 വൈസ് പ്രസിഡന്‍റുമാര്‍, 3 സെക്രട്ടറിമാര്‍, മേഖലാതല ഭാരവഹികള്‍ എന്നിവരെയും തെരഞ്ഞെടുത്തു. കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. (20/9/2021)