News Details

ഗോവ ആർച്ച് ബിഷപ്പിന് അനുകൂലമായ ബോംബെ ഹൈക്കോടതി വിധി
  • 23 Aug
  • 2023

ഗോവ ആർച്ച് ബിഷപ്പിന് അനുകൂലമായ ബോംബെ ഹൈക്കോടതി വിധി

ഗോവ ആർച്ച് ബിഷപ്പിന് അനുകൂലമായ ബോംബെ ഹൈക്കോടതി വിധി: രൂപതയും മെത്രാനും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല
 [The Archbishop Patriarch Of Goa, Daman & Diu vs State Information Commission, August 18, 2023] 
 
ഗോവ ആർച്ച് ബിഷപ്പും ഗോവ അതിരൂപത പാത്രിയാർക്കൽ ട്രിബ്യൂണലും വിവരാവകാശ നിയമത്തിന് കീഴിൽ വരുമെന്ന ഗോവ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷന്റെ 2014 ലെ ഉത്തരവിനെ റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ച് വിധി പ്രസ്താവിച്ചു. മെത്രാന്റെ നിയമനരേഖ, വത്തിക്കാനിൽനിന്നുള്ള അധികാരപത്രങ്ങൾ തുടങ്ങിയ സംബന്ധിച്ച വിശദാംശങ്ങൾ, വിവാഹ മോചന രജിസ്റ്റർ തുടങ്ങിയവ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ആ ഉത്തരവ്. 

എന്നാൽ വിശദമായി വാദം കേട്ട ഹൈക്കോടതി RTI act 2 (h) വ്യക്തമാക്കുന്നത് പ്രകാരം, ഗോവ അതിരൂപതയുടെ പാത്രിയാർക്കൽ ട്രിബ്യൂണൽ ഒരു പബ്ലിക്ക് അതോറിറ്റി അല്ല എന്ന് വ്യക്തമാക്കി. RTI act 2 (h) പ്രകാരം, ഭരണഘടനയ്ക്ക് അനുസൃതമായോ അതിന് കീഴിലോ, പാർലമെന്റിലെ നിയമനിർമ്മാണം വഴിയായോ, സംസ്ഥാന സർക്കാരുകളുടെ നിയമനിർമ്മാണത്തിലൂടെയോ, സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളോ നോട്ടിഫിക്കേഷനുകളോ വഴിയായോ സ്ഥാപിക്കപ്പെടുന്നപ്പെടുന്ന സ്ഥാപനങ്ങൾ; സർക്കാർ ഉടമസ്ഥതയിലുള്ളതോ, നിയന്ത്രണത്തിലുള്ളതോ, സർക്കാർ ഫണ്ട് ചെലവഴിച്ച് പ്രവർത്തിക്കുന്നതോ ആയ സ്ഥാപനങ്ങൾ; നേരിട്ടോ അല്ലാതെയോ സർക്കാർ ഫണ്ട് നൽകുന്ന സർക്കാർ ഉടമസ്ഥതയിലല്ലാത്ത സ്ഥാപനങ്ങൾ തുടങ്ങിയവയാണ് പബ്ലിക് അതോറിറ്റികൾ.