News Details

മതപരിവർത്തന നിരോധന നിയമത്തിന്  തിരിച്ചടി
  • 12 Jan
  • 2023

മതപരിവർത്തന നിരോധന നിയമത്തിന് തിരിച്ചടി

എല്ലാ മതപരിവർത്തനങ്ങളും നിയമ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി
ന്യൂ‍‍‍ഡൽഹി: മധ്യ പ്രദേശ് മതപരിവർത്തന നിരോധന നിയമത്തിലെ 10ാം വകുപ്പ് റദ്ദാക്കിയ ഹൈകോടതി വിധിയെ പിൻ താങ്ങി കൊണ്ട് സുപ്രിം കോടതി.  ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പിൽ സുപ്രീം കോടതി തളളി. എല്ലാ മതപരിവർത്തനങ്ങളും നിയമ വിരുദ്ധമല്ലന്ന് എം ആർ ആർഷാ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മതം മാറുന്നതിന് മജിസ്ട്രേറ്റിന്റെ മുൻകൂർ അനുമതി തേടണമെന്നും, ഒന്നു മുതൽ അഞ്ചു വർഷം വരെ കഠിന തടവും 50,000 രൂപയിൽ കുറയാത്ത പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് റദ്ദാക്കപ്പെട്ട അനുഛേദത്തിൽ പറയുന്നത്. കേസ് വീണ്ടും ഫെബ്രുവരി 7 ന് പരിഗണിക്കും.