News Details

മയക്കുമരുന്ന് ജിഹാദ് ഉണ്ട്! പഞ്ചാബില്‍ പിടിയിലായ പാക്കിസ്ഥാനിയുടെ കുറ്റസമ്മതം
  • 12 Sep
  • 2021

മയക്കുമരുന്ന് ജിഹാദ് ഉണ്ട്! പഞ്ചാബില്‍ പിടിയിലായ പാക്കിസ്ഥാനിയുടെ കുറ്റസമ്മതം

ചണ്ഡിഗഡ്: മയക്കുമരുന്നു ജിഹാദിന്‍റെ ഭാഗമായി പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്കു ധാരാളമായി മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നു പാക്കിസ്ഥാനി കള്ളക്കടെത്തുകാരന്‍റെ കുറ്റസമ്മതം ചര്‍ച്ചയാകുന്നു. 2016 ജൂണിലാണ് റംസാന്‍ (32) എന്ന പാക്കിസ്ഥാനിയായ മയക്കുമരുന്നു കള്ളക്കടത്തുകാരനെ പഞ്ചാബ് പൊലീസും അതിര്‍ത്തി രക്ഷാസേനയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ റംസാന്‍ നടത്തിയത്. ദ ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് പത്രം ചിത്രംസഹിതം ഇതിന്‍റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2016 ജൂണ്‍ 13-നാണ് റംസാനെ മയക്കുമരുന്നുമായി ഫസില്‍ക ജില്ലയിലെ സോവാന അതിര്‍ത്തി ഔട്ട്പോസ്റ്റില്‍നിന്നു പിടിച്ചത്. ഇന്ത്യയിലെ യുവതലമുറയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്‍ തോതില്‍ മയക്കുമരുന്ന് ഇവിടേക്ക് ഇറക്കുന്ന തെന്ന് ഇയാളെ ചോദ്യം ചെയ്യലില്‍ പഞ്ചാബ് പൊലീസിനോടു വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ മയക്കുമരുന്നു കടത്തുന്ന റംസാനെപ്പോലെയുള്ളവര്‍ക്ക് അഞ്ചുലക്ഷം രൂപയാണ് ഒരു ഓപ്പ റേഷനു പ്രതിഫലമായി ലഭിക്കുന്നതെന്ന് ഫസില്‍ക ജില്ലാ പൊലീസ് എസ്എസ്പി നരേന്ദ്ര ഭാര്‍ഗവ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നതു ജിഹാദിന്‍റെ ഭാഗമാണെന്നുപറഞ്ഞു പഠിപ്പിച്ച ാണ് തന്നെ ഇതിന്‍റെ ഭാഗമാക്കിയതെന്നു റംസാന്‍ വെളിപ്പെടുത്തിയെന്നും നരേന്ദ്ര ഭാര്‍ഗവ പറഞ്ഞു. പാക് ചാരംസംഘടനയായ ഐഎസ്ഐ അടക്കമുള്ള സംഘടനകളുടെ പിന്തുണയോടെയാണ് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നതെന്നും കടത്തുകാര്‍ക്ക് ആണ് നല്‍കുന്നതെന്നും പൊലീസ് വെളിപ്പെടുത്തിയതായി ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സി ഇതിനെതിരേ ജാഗ്രത പാലിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. (ദീപിക, 12/9/2021)