News Details

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ശക്തമായ പിന്തുണ: എസ്എംവൈഎം
  • 01 Oct
  • 2021

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ശക്തമായ പിന്തുണ: എസ്എംവൈഎം

കൊച്ചി: ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പച്ചയായ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് എസ്എവൈഎം സംസ്ഥാന സമിതി ഐക്യദാര്‍ഢ്യം അറിയിച്ചു, അജഗണങ്ങളെ വിശ്വാസത്തില്‍ അടിയുറപ്പിക്കുന്നതിനും സാമൂഹിക വിപത്തുകളില്‍ നിന്നു സംരക്ഷിക്കുനാമുള്ള ഒരു മേലധ്യ ക്ഷന്‍റെ ഉത്തരവാദിത്തമാണ് അദ്ദേഹം ചെയ്തതെന്ന് എസ്എംവൈഎം വിലയിരുത്തി. സംസ്ഥാന പ്രസിഡന്‍റ് ജൂബിന്‍ കൊടിയംകുന്നേല്‍, ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി, ജനറല്‍ സെക്രട്ടറി മെല്‍ബിന്‍ പുളിയംതോ ട്ടിയില്‍, വൈസ് പ്രസിഡന്‍റ് അഞ്ചുമോള്‍ ജോണി പൊന്നാമ്പേല്‍, ഡെപ്യൂട്ടി പ്രസിഡന്‍റ് ജിതിന്‍ മുടപ്പാലയില്‍ സെക്രട്ടറി ആല്‍ബിന്‍ വറപ്പോളയ്ക്കല്‍, ജിബിന്‍ താന്നിക്കാമറ്റത്തില്‍, കൗണ്‍സിലര്‍മാരായ ആല്‍വിന്‍ ഞായര്‍കുളം, ദിവ്യ വിജയന്‍ കൊടിത്തറ എന്നിവര്‍ പ്രസംഗിച്ചു. (ദീപിക, 12/9/2021)