News Details

കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ ആദ്യ ജില്ലാ നേതൃയോഗം കല്പറ്റയിൽ ചേർന്നു
  • 08 Aug
  • 2022

കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ ആദ്യ ജില്ലാ നേതൃയോഗം കല്പറ്റയിൽ ചേർന്നു

കെസിബിസിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട കേരളത്തിലെ 61 കർഷക സംഘടനകളുടെ സംയുക്ത സംരംഭമായ കേരള കർഷക അതിജീവന സംയുക്ത സമിതി - KKASS - യുടെ ആദ്യ ജില്ലാ നേതൃയോഗം വയനാട് സംരക്ഷണ സമിതി ചെയർമാൻ ഫാ. തോമസ് മണക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ 8.8.22 ന് കല്പറ്റയിൽ ചേർന്നു. 19.8.22 നകം ഇക്കോ സെൻസിറ്റീവ് സോൺ ബാധിത പഞ്ചായത്ത്/വാർഡ് തലത്തിൽ വിവരശേഖരണം നടത്തി സംസ്ഥാന സമിതിക്ക് കൈമാറാൻ തീരുമാനിച്ചു; അതിനാവശ്യമായ സമിതി രൂപീകരിച്ചു.
17.8.22 ചിങ്ങം ഒന്നിന് മൂന്നിടങ്ങളിൽ കരിദിനിചരണം നടത്താൻ തീരുമാനിച്ചു. 20 സംഘടനകളുടെ പ്രതിനിധികൾ സംബന്ധിച്ചു. ഇപ്പോൾ നിലനിൽക്കുന്ന ജില്ലാ സംവിധാനം KKASS ന്റെ ജില്ലാ ഘടകമായി പ്രവർത്തിക്കുമെന്ന് ചെയർമാൻ ഫാ. ജേക്കബ് മാവുങ്കൽ അറിയിച്ചു.