News Details

ദേവാലയം തകര്‍ത്ത സംഭവം: വിശ്വാസികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര
  • 18 Aug
  • 2021

ദേവാലയം തകര്‍ത്ത സംഭവം: വിശ്വാസികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്ധേരിയ മോഡില്‍ തകര്‍ത്ത പള്ളിയുടെ പരിസരത്ത് ഫരീദാബാദ് രൂപത ആര്‍ച്ചു ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര വിശുദ്ധ ബലി അര്‍പ്പിച്ച് വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തു. പള്ളി തകര്‍ത്ത നിര്‍ഭാഗ്യകരമായ സംഭവത്തില്‍ അദ്ദേഹം വേദന പ്രകടിപ്പിച്ചു. അധികൃതരുടെ അതിക്രമങ്ങള്‍ നിമിത്തം പള്ളി നഷ്ടപ്പെട്ട വിശ്വാസി സമൂഹത്തോട് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. (ദീപിക, 18/8/2021)